02:01am 12 November 2026
NEWS
ഇശൽ നിലാവും ഫിറ്റ്നസ് ഫെസ്റ്റും പ്രൗഡമായി സമാപിച്ചു
04/06/2026  11:37 AM IST
nila
ഇശൽ നിലാവും ഫിറ്റ്നസ് ഫെസ്റ്റും പ്രൗഡമായി സമാപിച്ചു

   ദോഹ : ഐ സി എഫ്  ഖത്തർ    ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച ഇശൽ നിലാവ് , ഫിറ്റ്നസ് ഫെസ്റ്റ് - 2026 പ്രോഗ്രാം പ്രൗഢമായി സമാപിച്ചു . പെരുന്നാൾ ദിവസം ഐ സി സി ഹാളിൽ  നടന്ന ഇശൽ നിലാവ് ഗാന സന്ധ്യ  ഖത്തർ നാഷണൽ ഐ സി എഫ് പ്രസിഡണ്ട് അഹമ്മദ് സഖാഫി പേരാമ്പ്രയുടെ അദ്ധ്യക്ഷതയിൽ  എൻ എം സാദിഖ്   സഖാഫി പെരിന്താറ്റിരി ഉത്ഘാടനം ചെയ്തു . കേരള സ്റ്റേറ്റ് എസ വൈ എസ്  സംസ്ഥാന സെക്രട്ടറി അബ്ദുൽ മജീദ്  അരിയല്ലൂർ ഈദ് സന്ദേശ പ്രഭാഷണം നടത്തി . ഇന്റർ നാഷണൽ അടിസ്ഥാനത്തിൽ  ഇസ്ലാമിക് എജുക്കേഷൻ ബോർഡ്  ഓഫ് ഇന്ത്യ 2025 - 26 അദ്ധ്യേന വർഷത്തിൽ നടത്തിയ സ്മാർട്ട് സ്കോളർഷിപ് പരീക്ഷയിൽ ഒന്നാം റാങ്കു കരസ്ഥമാക്കിയ തഅലീമുൽ ഖുർആൻ മദ്റസ വിദ്യാർത്ഥിനി അഇസ്സ ഫായിസ യ്ക്കുള്ള  ഗോൾഡ് കോയിനും മോമെന്റോയും സർട്ടിഫിക്കറ്റും കേരള മുസ്ലിം ജമാ ത്തു സെക്രട്ടറി സ്വാദിഖ്  സഖാഫി പെരിന്താറ്റിരി നൽകി .  മൂന്നു  നാലു  അഞ്ചു  റാങ്കു ജേതാക്കളായ ജുമാന ഖമറുദ്ദീൻ , ഫർഹാ അഹീർ , നഹ്യാൻ ഷാനവാസ് , മുഹമ്മദ് ഹസിൻ എന്നിവരെ  മൊമെന്റോയും സെര്ടിഫിക്കറ്റും നൽകി അനുമോദിച്ചു , ത്യാഗ സമ്പൂർണ്ണമായ പെരുന്നാൾ ഓർമ്മകൾ അയവിറക്കി സാഹിത്യോത്സവ് പ്രതിഭകളും മദ്റസ വിദ്യാര്ഥികളുമായ മിദ്‌ലാജ്   ചുഴലി ,അഭിനസ് കാലിക്കറ്റ് , സൽമാൻ മാവുർ, അബുബക്കർ കരുളായി , ജസീം അദനി , ഫാറൂഖ് ആലപ്പുഴ , എന്നിവർ അവതരിപ്പിച്ച ഇശൽ നിലാവ് മദ്ഹ് ഗാന പ്രോഗ്രാം ഏറെ ശ്രദ്ധേയമായി . ഐ സി എഫ് ഇന്റർനാഷണൽ ഡെപ്യൂട്ടി പ്രസിഡണ്ട് പറവണ്ണ അബ്ദുറസാഖ് മുസ്‌ലിയാർ , ഐ സി എഫ്  ഇക്കണോമിക് സെക്രട്ടറി സിറാജ് ചൊവ്വ , അബ്ദുൽ അസീസ് സഖാഫി പാലോളി , ഉനൈസ് അമാനി   തുടങ്ങിയവർ സംബന്ധിച്ചു . സെക്രട്ടറി മുഹമ്മദ് ശാഹ് ആയഞ്ചേരി സ്വാഗതവും അബ്ദുൽ സലാം ഹാജി പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു . 
    രണ്ടാം പെരുന്നാൾ ദിവസം റയാൻ ഷെർബോൺ ഇന്റർനാഷണൽ സ്കൂൾ ഇൻഡോർ ഹാളിലും ഗ്രൗണ്ടിലുമായി അരങ്ങേറിയ  ഫിറ്റ്‌നെസ് ഫെസ്റ്റ് - 2026 പ്രോഗ്രാം  ഇന്ത്യൻ സ്പോർട്സ് സെൻറർ ( I S C ) പ്രസിഡൻറ് ഇ പി അബ്ദുറഹിമാൻ ഉൽഘാടനം ചെയ്തു . ഐ സി എഫ് ഖത്തർ പ്രസിഡണ്ട് അഹമ്മദ് സഖാഫി പേരാമ്പ്ര , ജനറൽ സെക്രട്ടറി മുഹമ്മദ് ശാഹ് ആയഞ്ചേരി , അബ്ദുൽ അസീസ് സഖാഫി പാലോളി , അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി , ജമാലുദീൻ അസ്‌ഹരി , അബ്ദുൽ കരീം ഹാജി കാലടി , ബഷീർ തുവാരിക്കൽ നൗഷാദ് അതിരുമട , തുടങ്ങിയവർ സംബന്ധിച്ചു  .  ദോഹ , അസീസിയ , എയർപോർട്ട് , നോർത്തു എന്നീ നാലു റീജിയനിൽ നിന്ന്  വിവിധ  മത്സരങ്ങളിലായി നാനൂറോളം മത്സരാർത്ഥികൾ പങ്കെടുത്തു . രാവിലെ ഒമ്പതു മണിക്ക് ആരംഭിച്ച കലാ  പ്രകടനം   വൈകേന്നേരം നടന്ന ഫുട്ബാൾ മത്സരത്തോടെ സമാപിച്ചു . 95 പോയിന്റ് നേടി എയർപോർട്ട് റീജിയൻ ഓവറോൾ ചാമ്പ്യന്മാരായി  91 പോയിന്റുകൾ നേടി അസീസിയ റീജിയൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി . ഉമർ കുണ്ടുതോട് ,  ആർ എസ സി നേതാക്കളായ മൊയ്‌ദീൻ ഇരിങ്ങല്ലൂർ , സലിം കുറുകത്താണി തുടങ്ങിയവർ മത്സരങ്ങൾ നിയന്ത്രിച്ചു . ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ എയർപോർട്ട് റീജിയനു  ഐ സി എഫ് ഇന്റർനാഷണൽ ഡെപ്യൂട്ടി പ്രസിഡണ്ട് പറവണ്ണ അബ്ദുറസാഖ് മുസ്‌ലിയാർ ഓവറോൾ  ട്രോഫി കൈമാറി .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img